ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് അങ്ങനെ ചെയ്തു, . ട്രംപിന്‍റെ കൈ പാപ്പ തട്ടിമാറ്റുന്നതരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും അല്ലെന്നും എന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ട്രംപിന്‍റെ വത്തിക്കാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നവീഡിയോയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈ പിടിക്കാന്‍ ശ്രമിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെയും അത് തട്ടിമാറ്റുന്ന മാര്‍പാപ്പയേയും കാണാം.
വീഡിയോയുടെ വിശ്വസ്ത സംബന്ധിച്ച് രണ്ടഭിപ്രായമുണ്ട്, ദേശീയ അന്തര്‍ദേശിയ മാധ്യമങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടയിലെ തമാശ എന്ന രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബുധനാഴ്ച്ച വത്തിക്കാനിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതുള്‍പ്പടെ ട്രംപിന്‍റെ വിവിധ തീരുമാനങ്ങള്‍ക്കെതിരെ പോപ്പ് ഫ്രാന്‍സിസ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭാര്യ മെലാനിയ ട്രംപും മകള്‍ ഇവാങ്കയും ഡൊണാള്‍ഡ് ട്രംപിനൊപ്പം വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു.
