യുവതി പൊലീസ് സ്‌റ്റേഷനില്‍ പരസ്യമായി തുണിയുരിഞ്ഞു. അഹമ്മദാബാദിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം. അടിവസ്ത്രം വരെ ഉപേക്ഷിച്ച യുവതി സ്‌റ്റേഷനിലെ മേശയുടെ മുകളിലിരുന്ന വസ്തുവകകള്‍ വലിച്ചെറിയുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോയും ചില വെബ്‌സൈറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്.
പൊലീസുകാരുടെ നേരെ വിരല്‍ ചൂണ്ടി കടുത്ത ഭാഷയില്‍ സംസാരിക്കുന്നതും സ്വന്തം ശരീരത്തില്‍ യുവതി അടിക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ വസ്ത്രങ്ങളും ബാഗും തറയില്‍ കിടക്കുന്നതും കാണാം. നഗ്നയായത് കൊണ്ട് പിടിച്ചു മാറ്റാന്‍ കഴിയാതെ നില്‍ക്കുന്ന പൊലീസുകാരെയും വീഡിയോയില്‍ കാണാം. തര്‍ക്കത്തിനൊടുവില്‍ യുവതിക്ക് ഒരു പൊലീസുകാരന്‍ ഇടപെട്ട് ധരിക്കാന്‍ ഷര്‍ട്ട് നല്‍കുകയായിരുന്നു.
