ഉത്തരമേഖല എഡിജിപിയുടെ താൽക്കാലിക ചുമതല എഡിജിപി അനിൽകാന്തിന്

തിരുവനന്തപുരം: ഉത്തരമേഖല എഡിജിപിയുടെ താൽക്കാലിക ചുമതല ദക്ഷിണ മേഖല എഡിജിപി അനിൽകാന്തിന് നൽകി ഡിജിപി ഉത്തരവിറക്കി. ഡിജിപി രാജേഷ് ധിവാൻ വിമരിച്ച സാഹചര്യത്തിലാണ് താൽക്കാലിക ക്രമീകരണം. സോളാർ പ്രത്യേക അന്വേഷണ സംഘ തലവൻ ആരാകുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. സർ‍ക്കാർ തീരുമാനമുണ്ടാകുന്നതുവരെ ഐജി ദിനേന്ദ്രകശ്യപ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.