
കോഴിക്കോട്: ട്രാക്കിലെ തിളക്കത്തിന് സംസാരവും കേള്‍വിയും ഒരു പ്രശ്‌നമല്ലെന്ന് അഞ്ജന ഒരിക്കല്‍ കൂടി തെളിയിച്ചു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന 22-ാമത് ദേശീയ ബധിര കായികമേളയില്‍ ജാവലിങ്ങ് ത്രോ, ഡിസ്‌കസ് ത്രോ എന്നിവയില്‍ വെള്ളിമെഡലുമായാണ് അഞ്ജന തിരിച്ചെത്തിയത്. വിലാതപുരത്തെ ഞള്ളംകണ്ടി രമേശ്-സന്ധ്യ ദമ്പതികളുടെ മകളായ അഞ്ജന കോഴിക്കോട് കരുണ ബധിര വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. എല്‍പി, യുപി, എച്ച്എസ് വിദ്യാര്‍ഥിയായിരിക്കുമ്പോഴും അഞ്ജന മെഡലുകള്‍ നേടി നാടിന് അഭിമാനമായിരുന്നു. പഠിത്തത്തിലും, കലാരംഗത്തും മുന്നിലാണ് അഞ്ജന. വടകര റോട്ടറി ബധിര വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി സഹോദരി ശ്രീനന്ദനയും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ചേച്ചിക്കൊപ്പമുണ്ട്.
