തിരുവനന്തപുരം: വിവാഹ ചടങ്ങുകള്‍ക്കിടെ ഓഡിറ്റോറിയത്തില്‍ നിന്ന് രണ്ടുവയസുകാരിയുടെ സ്വര്‍ണ്ണ പാദസരം മോഷ്ടിച്ച യുവതി പിടിയില്‍. കല്ലമ്പലം കടുവായിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവഹ ചടങ്ങുകള്‍ക്കിടെയാണ് മോഷണം. കല്ലമ്പലം സബ് ഇന്‍സ്പെക്ടര്‍ അഭിലാഷ് പിയുടെ നേതൃത്വത്തിലുള്ള സഘമാണ് പ്രതി മോളി (35)യെ അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍റ് ചെയ്തു. ഇതിന് മുമ്പും സമാനമായ കുറ്റകൃത്യങ്ങള്‍ യുവതി ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവാഹം നടക്കുന്ന സ്ഥലങ്ങളില്‍ ക്ഷണിക്കപ്പെട്ട അതിഥിയെ പോലെ ചെല്ലാറാണ് പതിവ്. തുടര്‍ന്ന് മോഷണം നടത്തി ഇരുചക്രവാഹനങ്ങളില്‍ കടന്ന് കളയാറാണ് പ്രതിയെന്ന് പൊലീസ്.