Asianet News MalayalamAsianet News Malayalam

പ്രളയത്തിലും നിറയാതെ ഇടുക്കിയിലെ ആനയിറങ്കൽ ഡാം

കനത്ത മഴ മൂലം ഇടുക്കി ജില്ലയിലെ ചെറുതും വലുതുമായ അണക്കെട്ടുകളിൽ ഭൂരിപക്ഷവും തുറന്നു വിട്ടത് വലിയ വിവാദമായിരുന്നു. എന്നാൽ ഇതുവരെ പരമാവധി സംഭരണ ശേഷിയിലെത്താത്ത ഒരണക്കെട്ട് ഇടുക്കിയിലുണ്ട്. പൂപ്പാറക്കടുത്തുള്ള അനയിറങ്കൽ ഡാമാണത്.

Annayirankal dam at idukki
Author
Idukki, First Published Sep 5, 2018, 8:11 AM IST

ഇടുക്കി: കനത്ത മഴ മൂലം ഇടുക്കി ജില്ലയിലെ ചെറുതും വലുതുമായ അണക്കെട്ടുകളിൽ ഭൂരിപക്ഷവും തുറന്നു വിട്ടത് വലിയ വിവാദമായിരുന്നു. എന്നാൽ ഇതുവരെ പരമാവധി സംഭരണ ശേഷിയിലെത്താത്ത ഒരണക്കെട്ട് ഇടുക്കിയിലുണ്ട്. പൂപ്പാറക്കടുത്തുള്ള അനയിറങ്കൽ ഡാമാണത്.

പന്നിയാര്‍ പവ്വര്‍ ഹൗസ്സിലേയ്ക്ക് വെള്ളമെത്തിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന പൊന്മുടി അണക്കെട്ടിന്‍റെ സപ്പോര്‍ട്ട് ഡാമാണ് അനയിറങ്കൽ. 1207.07 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. പെന്‍മുടി ജലാശയത്തിലെ ജലനിരപ്പ് താഴുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ആനയിറങ്കൽ തുറന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്‍മുടി ജലാശത്തിലേയ്ക്ക് ഒഴുക്കിവിടുന്നത്. ഈ സമയത്ത് ആനയിറങ്കിലിലെ ജലനിരപ്പ് ഗണ്യമായി കുറയും. കാലവര്‍ഷക്കാലത്ത് വീണ്ടും വെള്ളം സംഭിരിക്കും. ഈ വർഷവും ജനുവരി മുതല്‍ അണക്കെട്ടിന്‍റെ ഷട്ടർ ഉയര്‍ത്തി പൊന്മുടിയിലേയ്ക്ക് വെള്ളം ഒഴുക്കിയിരുന്നു. അതുകൊണ്ട് തന്നെ ശക്തമായ മഴ പെയ്തപ്പോള്‍ ഒഴുകിയെത്തിയ മുഴുവൻ ജലവും അണക്കെട്ടിൽ സംഭരിച്ചു. 84.7 ചതുരശ്ര കിലോമീറ്റഞ ചുറ്റളവുള്ള ജലാശത്തില്‍ ഏഴടി വെള്ളം കൂടി ഉയര്‍ന്നാലേ പരമാവധി സംഭരണ ശേഷിയിലെത്തുകയുള്ളൂ. അതിന് തുലാവര്‍ഷ മഴ കിട്ടണം.

പൊന്മുടി അണക്കെട്ടിൽ വെള്ളം കുറയുമ്പോൾ മാത്രം തുറക്കുന്നതിനാൽ കാലവർമഴയിൽ അണക്കെട്ട് തുറക്കേണ്ടി വരാറില്ല. കടുത്ത വേനലിലും നിറഞ്ഞു നില്‍ക്കുന്ന അണക്കെട്ടുകളിൽ ഒന്നെന്ന പ്രത്യേകതയും ആനയിറങ്കലിനുണ്ട്.

Follow Us:
Download App:
  • android
  • ios