കൊച്ചി: എറണാകുളം ഇരുമ്പനം ഐ ഒ സി പ്ലാന്റില്‍ വീണ്ടും ടാങ്കര്‍ ലോറി സമരം. ടെണ്ടര്‍ നടപടികളില്‍ കമ്പനി ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് സമരം. ഇന്ധനനീക്കത്തിനായി കന്പനി ടാങ്കറുകളെ ചുമതലപ്പെടുത്തിയത് അംഗീകരിക്കാവില്ലെന്നാണ് ഒരുവിഭാഗം ടാങ്കര്‍ ലോറി ഉടമകളുടെ നിലപാട്. കഴിഞ്ഞ മാസമുണ്ടായ സമരത്തെ തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ ഒത്തുതീര്‍പ്പ് അനുസരിച്ച് ഡിസംബര്‍ വരെ ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു ധാരണ. അതേസമയം, സമരം അസാനിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ പെട്രോള്‍ പന്പുകള്‍ അടച്ചിടുമെന്ന് പന്പ് ഉടമകള്‍ പറഞ്ഞു. പെട്രോളിയം ഡീലര്‍മാരും ഡീലര്‍ ടാങ്കറുകളുടെ ജീവനക്കാരും രാവിലെ 10ന് ഐഒസി ഇരുന്പനം ടെര്‍മിനലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.