കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ പരീക്ഷ പേപ്പര്‍ വഴിയില്‍ കിടന്ന് ലഭിച്ച സംഭവത്തില്‍ പരീക്ഷ വകുപ്പിലെ നടത്തിപ്പുകാരായ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ തീരുമാനം.

വ്യാഴാഴ്ച ചേര്‍ന്ന കണ്ണൂര്‍ സര്‍വ്വകാശാല സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു തീരുമാനം. ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഫീസില്ലാതെ വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം നല്‍കുമെന്നും സര്‍വകലാശാല അറിയിച്ചു