ഇന്നലെ പുലര്‍ച്ചെയാണ് സംഭവം കിണറ്റില്‍ സാമൂഹ്യവിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ചു  

ആലപ്പുഴ: ആലപ്പുഴ ചെറിയനാട് വൃദ്ധ ദമ്പതികളുടെ വീടിന് മുന്നിലെ കിണറ്റില്‍ സാമൂഹ്യവിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ചു. തേവര്‍പാഠം ലക്ഷ്മിസദനത്തില്‍ പങ്കജാക്ഷന്‍ നായരുടെ വീട്ടിലെ കിണറ്റിലാണ് കരി ഓയില്‍ ഒഴിച്ചത്. കിണറിന്‍റെ മതിലില്‍ കരികൊണ്ട് വരക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.