ആലപ്പുഴ: ഓട്ടം കഴിഞ്ഞ് വീടിന് സമീപം പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ അജ്ഞാത സംഘം കത്തിച്ചു. ആലപ്പുഴ പഴവീട് മാമൂട്ടില്‍ചിറയില്‍ രാകേഷിന്റെ ഓട്ടോയാണ് ചൊവ്വാഴ്ചരാത്രിയാണ് കത്തിച്ചത്. ഓട്ടം കഴിഞ്ഞ് വൈകിട്ട് നാല് മണിയോടെ രാകേഷ് ഓട്ടോ കിഴക്കുഭാഗത്തെ പറമ്പില്‍ പാര്‍ക്ക് ചെയ്തത്. റോഡ് പണി നടക്കുന്നതിനാല്‍ മറ്റോരു ഓട്ടോയും രാകേഷിന്റെ ഓട്ടോക്ക് ഒപ്പം പാര്‍ക്ക് ചെയ്തിരുന്നു. 

രാത്രി 12മണിയോടെ തീ ഉയരുന്നത് സമീപത്തെ വീട്ടുകാര്‍ കണ്ടു. ഇവര്‍ ബഹളം കൂട്ടി രാകേഷും കുടുംബവും എത്തിയപ്പോള്‍ ഓട്ടോ പൂര്‍ണ്ണമായും കത്തി. 2013 സെപ്തംബറിലാണ് രാകേഷ് ഓട്ടോ വാങ്ങിയത്. പഴവീട് സ്റ്റാന്റിൽ കിടന്നാണ് ഓട്ടോ ഓടുന്നത്. രാകേഷിന്റെ ഓട്ടോഒപ്പം കിടന്ന ഓട്ടോയുടെ ഭാഗത്ത് നിന്ന് ദൂരത്തേക്ക് തെള്ളി മാറ്റിയാണ് അഗ്‌നിക്ക് ഇരയാക്കിയത്. ആലപ്പുഴ സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടങ്ങി.