ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയര്‍ക്കീസ് ബാവ രണ്ട് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയില്‍

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയര്‍ക്കീസ് ബാവ രണ്ട് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലെത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ അൻവർ സാദത്ത്, വി പി സജീന്ദ്രൻ, യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലികബാവ എന്നിവർ ബാവയെ സ്വീകരിച്ചു. സഭാപ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും സമാധാനശ്രമങ്ങൾ തുടരുമെന്നും പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.