മഹാപ്രളയം കേരളത്തിന് ഒരുപാട് വേദനകളും നഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. എത്രമാത്രം തകര്‍ച്ചയുണ്ടായിട്ടുണ്ടെന്നുള്ളത് ഇതുവരെ നമുക്ക് അറിയില്ല. ഈ ഘട്ടത്തില്‍ സേവനാത്മകമായി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് എന്‍റെ സല്യൂട്ട്.

ദില്ലി: ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തിന് സാക്ഷിയായ കേരളത്തെ സഹായിക്കാന്‍ വീണ്ടും അഭ്യര്‍ത്ഥിച്ച് നടന്‍ അനുപം ഖേര്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കേരളത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തെ താരം പുക്ഴത്തുകയാണ്. ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഓണം കേരളം ആഘോഷിക്കുകയാണെന്ന് പറഞ്ഞ് കൊണ്ടാണ് അനുപം ഖേറിന്‍റെ വീഡിയോ ആരംഭിക്കുന്നത്.

മഹാപ്രളയം കേരളത്തിന് ഒരുപാട് വേദനകളും നഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. എത്രമാത്രം തകര്‍ച്ചയുണ്ടായിട്ടുണ്ടെന്നുള്ളത് ഇതുവരെ നമുക്ക് അറിയില്ല. ഈ ഘട്ടത്തില്‍ സേവനാത്മകമായി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് എന്‍റെ സല്യൂട്ട്. ബാക്കി രക്ഷാപ്രവര്‍ത്തകര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും സല്യൂട്ട്.

എല്ലാത്തിനും മുകളില്‍ കേരള ജനതയ്ക്കും എന്‍റെ സല്യൂട്ട്. ലോകത്തോടും ഇന്ത്യയിലെ ജനങ്ങളോടും കേരളത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നതായും അനുപം ഖേര്‍ പറഞ്ഞു. പ്രളയം ആഞ്ഞടിച്ച സമയത്തും കേരളത്തിന് പിന്തുണ നല്‍കി താരം എത്തിയിരുന്നു.

കേരളത്തിലെ ജനങ്ങള്‍ അവരുടെ ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ചിന്തിക്കാനാകാത്തവിധം അവരുടെ ജീവനും താമസസൗകര്യങ്ങളും വസ്തുക്കളുമെല്ലാം നഷ്ടപ്പെട്ടു. എല്ലാവരോടും കേരളത്തിന് പണവും വസ്ത്രവും നല്‍കാന്‍ ആവശ്യപ്പെടുകയാണെന്നുമാണ് അന്ന് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചത്.

Scroll to load tweet…