അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ കർണാടകത്തിലെ ഐപിഎസ് ഓഫീസർ അനുപമ ഷേണായ് രാഷ്‍ട്രീയത്തിലേക്ക്. സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്നും നവംബറിൽ പ്രഖ്യാപനമുണ്ടാകുമെന്നും അവർ പറഞ്ഞു. ബെല്ലാരി ഡിവൈഎസ്പി ആയിരുന്ന അനുപമ മന്ത്രിമാരുടെ അഴിമതിക്കെതിരായ നടപടികളിലൂടെയാണ് വിവാദത്തിൽപ്പെട്ടത്. അകാരണമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം ജൂണിൽ അവർ സർവീസിൽ നിന്ന് രാജിവച്ചിരുന്നു.