സെപ്റ്റംബര്‍ 23നായിരുന്നു തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കിച്ചണ്‍ റസ്റ്റോറന്റിനെതിരെ സിനിമാതാരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. വിമാനത്താവളത്തിലെത്തിയ താന്‍ ഒരു കാപ്പിയും ഒരു കട്ടന്‍ചായയും രണ്ട് പഫ്സും കഴിച്ചതിന് ലഭിച്ച 680 രൂപയുടെ ബില്ലും പോസ്റ്റ് ചെയ്തായിരുന്നു തീവെട്ടി കൊള്ളയെക്കുറിച്ചുള്ള പ്രതിഷേധം പ്രകടിപ്പിച്ചത്. സംഭവം സാമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. പിന്നാലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയായിരുന്നു.
സംസ്ഥാന ഭക്ഷ്യാ സുരക്ഷാ വിഭാഗത്തോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അന്തര്‍ദേശീയ വിമാനത്താവളത്തിലെ റസ്റ്റോറന്റില്‍ നടപടി സ്വീകരിക്കാനുള്ള നിയമതടസ്സം മനുഷ്യാവകാശ കമ്മീഷനെ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന് കൈമാറിയത്. ദേശീയ ഭക്ഷ്യ സുരക്ഷാ വിഭാഗത്തോട് റസ്റ്റോറന്റിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടണമെന്നും സംസഥാന മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു.
