കൊണ്ടോട്ടിക്ക് സമീപമുള്ള പള്ളിക്കൽ ബസാർ ജുമാഅത്ത് മസ്ജിദ് പള്ളിയിൽ, എപി, ഇകെ വിഭാഗം സുന്നികൾ തമ്മിൽ സംഘർഷം. ഇകെ വിഭാഗത്തിൽപ്പെട്ട പള്ളി കമ്മിറ്റി പ്രസിഡന്‍റ് കോയക്കുട്ടി ഹാജിയാർക്ക് കുത്തേറ്റു.
മലപ്പുറം: കൊണ്ടോട്ടിക്ക് സമീപമുള്ള പള്ളിക്കൽ ബസാർ ജുമാഅത്ത് മസ്ജിദ് പള്ളിയിൽ, എപി, ഇകെ വിഭാഗം സുന്നികൾ തമ്മിൽ സംഘർഷം. ഇകെ വിഭാഗത്തിൽപ്പെട്ട പള്ളി കമ്മിറ്റി പ്രസിഡൻറ് കോയക്കുട്ടി ഹാജിയാർക്ക് കുത്തേറ്റു.
എപി വിഭാഗക്കാരായ സികെ മൊയ്തു, സികെ സമദ്, കളരിക്കൽ അബു, അബ്ദുറഹ്മാൻ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കുത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. മൊയ്തുവിന്റെ സഹോദരന്റെ സംസ്കാരത്തിനായി കട്ടിലെടുക്കാൻ പള്ളിയിലെത്തിയപ്പോൾ വാക്കുതർക്കമുണ്ടാവുകയും കുത്തുകയുമായിരുന്നു.
രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രതികൾ രക്ഷപ്പെട്ടു. കൈക്ക് പരുക്കേറ്റ കോയിക്കുട്ടി ഹാജിയാരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
