മാനന്തവാടി: പ്രണയ വിവാഹത്തിന്‍റെ പേരിൽ വയനാട്ടിൽ ദമ്പതികൾക്ക് നാലു വർഷമായി ഊരുവിലക്ക്. മാനനന്തവാടി സ്വദേശികളായ അരുണിനും സുകന്യകമാണ് സമുദായ ആചാരപ്രകാരം വിവാഹം ചെയ്തില്ലെന്ന കാരണത്താൽ യാദവ സമുദായം ദ്രഷ്ട കൽപിച്ചിരിക്കുന്നത്. സുകന്യയുടെ പരാതിയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപെട്ടു

ഒരെ സമുദായത്തിൽ പെട്ട അരുണും സുകന്യയും വിവാഹിതരാക്കുന്നത് 2012ൽ.വിവാഹം രജിസ്റ്റർ ചെയ്ത് ഒരുമിച്ച് ജീവിതം തുടങ്ങുകയായിരുന്നു ഇരുവരും.ഇതോടെ യാദവ സമുദായം ഇടപെട്ടു. സമുദായ ആചാര പ്രകാരം വിവാഹം ചെയ്യാത്തതിനാൽ ഭ്രഷ്ടും കൽപ്പിച്ചു. ഭ്രഷ്ട് മൂലം നാലര വർഷമായി മാതാപിതാക്കളോട് സംസാരിക്കാൻ പോലുമാവാത്ത സ്ഥിതിയിലാണ് ഇരുവരും.

ബന്ധുക്കളുടെ വിവാഹത്തിനൊ മരണാനന്തര ചടങ്ങുകൾക്കാ പങ്കെടുക്കാൻ ഇവർക്ക് ഇപ്പോൾ സാധിക്കുന്നില്ല. പലപ്പോഴും മാതാപിതാക്കളോട് സംസാരിക്കാൻ പോലും വിലക്ക് തടസമാകുന്നു. ഇതിനിടെ ഇവർക്കെതിരെ യാദവ സമുദായം ലഘുലേ ഘകളും പുറത്തിറക്കി. സമുദായത്തിന്‍റെ മോശം പ്രചരണം ശക്തമായതിനെ തുടർന്ന് സുകന്യ പ്രധാനമന്ത്രിക്ക് പരാതി നൽകി.

പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ മാനന്തവാടി പോലിസ് യാദവ സമുദായ നേതാക്കളുമായി പ്രാഥമിക ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. വിലക്ക് നീക്കില്ലെന്ന നിലപാടിലാണ് സമുദായ നേതാക്കൾ. പ്രശ്ന പരിഹാരത്തിനായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.