ഇന്ന് വൈകുന്നേരം അപ്പോളോ ആശുപത്രി മെഡിക്കല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ഡോ. എന്‍ സത്യഭാമ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ജയലളിതയുടെ ആരോഗ്യനിലയില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കുന്നത്.
ജയലളിതയുടെ ശാരീരിത സ്ഥിതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ശ്വസന സഹായവും ഫിസിയോതെറാപ്പിയും നല്‍കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. അത്യാഹിത വിഭാഗത്തില്‍ നിന്നടക്കം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ജയലളിതയെ ചികിത്സിക്കുന്നത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഔദ്ദ്യോഗികമായ വിശദീകരണം പുറത്തുവരുന്നത്.
