ബന്ധുനിയമനപ്രശ്നത്തില്‍ മുഖ്യമന്ത്രി കെ ടി ജലീലിനോട് വിശദീകരണം ചോദിച്ചതായി സൂചന. ഇത് രണ്ടാം തവണയാണ് ജലീല്‍ നടത്തിയ നിയമനത്തെച്ചൊല്ലി വിവാദമുണ്ടാകുന്നത്. നേരത്തെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ടെക്നോളജിയുടെ എം ഡി സ്ഥാനത്തേക്ക് ജലീല്‍ നടത്തിയ നിയമനത്തെച്ചൊല്ലിയും പരാതിയുണ്ടായിരുന്നു
തിരുവനന്തപുരം: ബന്ധുനിയമനപ്രശ്നത്തില്‍ മുഖ്യമന്ത്രി കെ ടി ജലീലിനോട് വിശദീകരണം ചോദിച്ചതായി സൂചന. ഇത് രണ്ടാം തവണയാണ് ജലീല്‍ നടത്തിയ നിയമനത്തെച്ചൊല്ലി വിവാദമുണ്ടാകുന്നത്. നേരത്തെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ടെക്നോളജിയുടെ എം ഡി സ്ഥാനത്തേക്ക് ജലീല്‍ നടത്തിയ നിയമനത്തെച്ചൊല്ലിയും പരാതിയുണ്ടായിരുന്നു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ച കെ ടി അദിപീനോട് രാജി വെക്കാനൊരുങ്ങാന്‍ സൂചന നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന കെ ടി ജലിലിന് അദ്ദേഹം കൈവിടുമോയെന്ന ആശങ്കയുണ്ട്. ഐ എന്‍ എല്ലിനാണ് കോര്‍പ്പറേഷന്റെ അധ്യക്ഷസ്ഥാനം ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ എ പി അബ്ദുള്‍വഹാബും തയ്യാറായിട്ടില്ല. സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാകട്ടെ പരസ്യമായി ജലിലിന് പിന്തുണ നല്‍കാനും തയ്യാറല്ല. മാധ്യമങ്ങള്‍ പ്രതികരണമാരാഞ്ഞെങ്കിലും ജില്ലാ നേതൃത്വം പ്രതികരിച്ചില്ല.
അതേ സമയം അദീപ് ഇന്‍റര്‍വ്യൂവിന് പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വിശദീകരണത്തിലും ദുരൂഹത തുടരുകയാണ്. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക്പക്ഷിച്ചതിന് ശേ,ഷം കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് അഭിമുഖം നടന്നത്. ഇതേ കാലയളവിലാണ് ബന്ധുനിയമനവിവാദത്തില്‍ ജയരാജന്റെ രാജി ഉണ്ടായത്. ജലിലിന്റെ ബന്ധുവിനെ നിയമിക്കാന്‍ നീക്കമുണ്ടെന്ന സൂചന ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിട്ടിയതിനാല്‍ വിവാദം ഭയന്ന് തല്‍ക്കാലം അദീപിനെ ഇന്‍റര്‍വ്യൂവില്‍ നിന്ന് മാറ്റി നിര്‍ത്തിയ ശേഷം പിന്നീട് നിയമനം നല്‍കുകയായിരുന്നു
അതേ സമയം നേരത്തെ സി ആപ്റ്റിലെ എം ഡി നിയമനവുമായി ബന്ധപെട്ട് ജലീലിനെതിരെ സിപിഎം തിരുവനനന്തപുരം ജില്ലാ നേതാവ് പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചതായും സൂചനയുണ്ട്.സാങ്കേതിക സര്‍വ്വകലാശാല പിവിസി സ്ഥാനത്ത് നിന്ന് ഗവര്‍ണ്ണര്‍ നീക്കം ചെയ്ത എം അബ്ദുള്‍ റഹ്മാനെ സി ആപ്റ്റിലല്‍ നിയമിച്ചതിനെതിരെ പ്രമുഖ നേതാവാണ് പരാതി നല്‍കിയത്. കെ ടി ജലീലീന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സി ആപ്റ്റുള്ളത്.
