ജയലളിതയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി
ചെന്നൈ: തമിഴ്നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില് നിര്ണായക വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി. 69കാരിയായ ജയലളിത 2016 ല് 75 ദിവസം നീണ്ട ചിക്രില്സയ്ക്ക് ശേഷമാണ് മരിച്ചത്. ജയലളിതയുടെ ചികില്സാ സമയത്ത് ഹോസ്പിറ്റലിലെ സിസിടിവി ക്യാമറകള് ഓഫ് ചെയ്തിരുന്നുവെന്നും 24 പേരെ ചികില്സ്ക്കാന് സാധിക്കുന്ന ഐസിയുവിലെ ജയലളിതയ്ക്കായി ഒഴിപ്പിക്കുകയായിരുന്നുവെന്നും ഹോസ്പിറ്റല് ചെയര്മാന് ഡോക്ടര് പ്രതാപ് റെഡ്ഢി വെളിപ്പെടുത്തി. ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള് പുറത്ത് വന്ന പശ്ചാത്തലത്തില് നടത്തിയ അന്വേഷണത്തിലാണ് നിര്ണായക വെളിപ്പെടുത്തല്.
ശശികല മുതിര്ന്ന എഐഡിഎംകെ നേതാക്കളെ ജയലളിതയെ കാണാന് അനുവദിച്ചില്ലെന്നും പരാതി ഉയര്ന്നിരുന്നു. ജയലളിതയെ പ്രവേശിപ്പിച്ചതിന് ശേഷം ആ ഐസിയുവില് ഉണ്ടായിരുന്ന മുഴുവന് രോഗികളെയും മറ്റൊരു ഐസിയുവിലേയ്ക്ക് മാറ്റിയിരുന്നു. അവരെ കാണാന് ആരെയും അനുവദിച്ചിട്ടില്ലെന്നും ആശുപത്രി മേധാവി വ്യക്തമാക്കി.
ജയയുടെ മരണം സംബന്ധിച്ചു തോഴി വി.കെ.ശശികലയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് അപ്പോളോ ആശുപത്രി ചെയർമാന്റെ വെളിപ്പെടുത്തല്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ.അറുമുഖസാമി കമ്മിഷന് ആവശ്യമായ എല്ലാ രേഖകളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ കമ്മിഷന് സിസിടിവി ഫൂട്ടേജ് നൽകിയില്ലേയെന്നു മാധ്യമ പ്രവർത്തകർ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ നിര്ണായക വെളിപ്പെടുത്തല്.
