അരവണ കണ്ടെയ്നര്‍ വിതരണം ചെയ്യുന്ന കരാറുകാരൻ പിന്മാറിയത് പ്രതിസന്ധിയുണ്ടാക്കില്ലെന്നു ദേവസ്വം ബോർഡ്‌. മണ്ഡലകാലത്തേക്ക് ആവശ്യമായ ടിൻ സ്റ്റോക്കുണ്ടെന്നും, ഭക്തരുടെ എണ്ണത്തിൽ കുറവുള്ളതിനാൽ ഇപ്പോൾ ഉത്പാദനം കുറച്ചിട്ടുണ്ടെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

സന്നിധാനം: അരവണ കണ്ടെയ്നര്‍ വിതരണം ചെയ്യുന്ന കരാറുകാരൻ പിന്മാറി. എന്നാല്‍ അത് പ്രതിസന്ധിയുണ്ടാക്കില്ലെന്നു ദേവസ്വം ബോർഡ്‌ വ്യക്തമാക്കുന്നു. മണ്ഡലകാലത്തേക്ക് ആവശ്യമായ ടിൻ സ്റ്റോക്കുണ്ടെന്നും, ഭക്തരുടെ എണ്ണത്തിൽ കുറവുള്ളതിനാൽ ഇപ്പോൾ ഉത്പാദനം കുറച്ചിട്ടുണ്ടെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

നിലവില്‍ 60 ലക്ഷം ടിന്‍ അരവണയുണ്ട്. മണ്ഡലക്കാലം അവസാനിക്കുംവരെ കണ്ടൈനർ ക്ഷാമം അരവണ വിതരണത്തെ ബാധിക്കില്ല എന്നും ബോര്‍ഡ് പറഞ്ഞു. കരാറുകാരൻ പിന്മാറിയതോടെ കേസ് കോടതിയിലാണ്. കേസില്‍ തീരുമാനമായാല്‍ മാത്രമേ പുതിര കരാറുകാരനെ കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന് ചെയ്യാന്‍ കഴിയൂ.