ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് മഷിയേറ്. രാജസ്ഥാനിലെ ബികാനെറിൽ വച്ചായിരുന്നു മഷിയേറ്. എബിവിപി പ്രവർ‍ത്തകരായ ദിനേശ് ഓജ, വിക്രം സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. മഷിയെറിഞ്ഞവരെ ദൈവം രക്ഷിക്കട്ടെയെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു ട്വിറ്ററിൽ കെജ്‍രിവാളിന്‍റെ പ്രതികരണം. നേരത്തെ ജോധ്പൂരിൽ നിന്ന് ബികാനേറിലേക്ക് യാത്ര ചെയ്യുന്പോൾ കെജ്‍രിവാളിനെ കരിങ്കൊടി കാണിച്ച വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജിക്കൽ ഓപ്പറേഷന്‍റെ ദൃശ്യങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടണമെന്ന കെജ്‍രിവാളിന്‍റെ പരാമർശത്തിന് പിന്നാലെയാണ് മഷിയാക്രമണം ഉണ്ടായത്.