Asianet News MalayalamAsianet News Malayalam

ഫ്രാങ്കോ മുളയ്ക്കലിനെ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് സന്ദർശിച്ചു

ജയിൽ സന്ദർശനം പതിവുള്ളതാണെന്നും അത്തരത്തിലുള്ള സന്ദർശനമാണിതെന്നും ജോസഫ് പെരുന്തോട്ടം വിശദീകരിച്ചു

archbishop visits franco mulaykal in prison
Author
Kottayam, First Published Oct 4, 2018, 5:59 PM IST

കോട്ടയം: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പാലാ ജയിലിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു. ജയിൽ സന്ദർശനം പതിവുള്ളതാണെന്നും അത്തരത്തിലുള്ള സന്ദർശനമാണിതെന്നും ജോസഫ് പെരുന്തോട്ടം വിശദീകരിച്ചു. ബിഷപ്പ് തെറ്റുകാരനാണോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തുടക്കം മുതൽ ഫ്രാങ്കോയെ പിന്തുണയ്ക്കുന്ന നിലപാടാണ് ചങ്ങനാശ്ശേരി അതിരൂപതാ സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച പള്ളികളിൽ ഇടയലേഖനവും വായിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലും കഴിഞ്ഞദിവസം ഫ്രാങ്കോയെ സന്ദ‍ർശിച്ചിരുന്നു. ജോസ് കെ മാണി എംപിയും ഇന്ന് ഫ്രാങ്കോയെ കാണാനെത്തിയിരുന്നു
 

Follow Us:
Download App:
  • android
  • ios