1974ന് ശേഷം അര്‍ജന്റീന കളിച്ച ഏറ്റവും മോശം ലോകകപ്പാണിത്.

മോസ്‌കോ: ലോകകപ്പില്‍ ക്രൊയേഷ്യയോട് രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ അര്‍ജന്റീനയുടെ സാധ്യതകള്‍ തുലാസിലായി. 1974ന് ശേഷം അര്‍ജന്റീന കളിച്ച ഏറ്റവും മോശം ലോകകപ്പാണിത്. ഇനി അര്‍ജന്റീന തിരിച്ചുവരണമെങ്കില്‍ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ മത്സരഫലം അറിയണം.

1974ല്‍ ഇറ്റലി, പോളണ്ട്, ഹെയ്തി എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പ് നാലിലായിരുന്നു അര്‍ജന്റീന. ആദ്യ മത്സരത്തില്‍ പോളണ്ടിനോട് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. അടുത്ത മത്സരത്തില്‍ ഇറ്റലിയോട് 1-1 സമനില. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചില്ല. അവസാന മത്സരത്തില്‍ ഹെയ്തിയെ തോല്‍പ്പിച്ചതും പോളണ്ട് ഇറ്റലിയെ തോല്‍പ്പിച്ചതുമാണ് രണ്ടാം റൗണ്ടിലെത്താന്‍ അര്‍ജന്റീനയ്ക്ക് തുണയായത്. 

എന്നാല്‍ അവസാന എട്ടിനപ്പുറം കടക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല. രണ്ട് ഗ്രൂപ്പുകളായി നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹോളണ്ട്, ബ്രസീല്‍, ജര്‍മനി എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പിലായിരുന്നു അര്‍ജന്റീന. ബ്രസീലിനോടും ഹോളണ്ടിനോടും തോറ്റ അര്‍ജന്റീന സെമി കാണാതെ പുറത്തായി.

Scroll to load tweet…