4-3-3 എന്ന ശൈലിയിലാകും അര്‍ജന്‍റീന പന്തുതട്ടുക ഫ്രാന്‍സ്  4- 2-3-1 എന്ന ശൈലിയിലാണ് ടീമിനെ അണിനിരത്തിയിരിക്കുന്നത്  

മോസ്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്ന അര്‍ജന്‍റീന വന്‍ മാറ്റങ്ങളുമായി ആദ്യ ഇലവന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തില്‍ ദുരന്തമായി മാറിയ സ്റ്റാര്‍ സ്ട്രൈക്കര്‍ ഗോണ്‍സ്വാല ഹിഗ്വൈനെ പുറത്തിരുത്തിയാണ് അര്‍ജന്‍റീന ടീം ഇലവന്‍ പ്രഖ്യാപിച്ചത്. മെസിക്കൊപ്പം ഡി മരിയയും പവനുമാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കഴിഞ്ഞ കളി വല കാത്ത അര്‍മാനി തന്നെയാണ് ഇന്നും അര്‍ജന്‍റീനയുടെ ഗോള്‍ കീപ്പര്‍. റോജോയ്ക്കൊപ്പം ഒട്ടമെന്‍ഡിയും മെര്‍കാഡോ ടാഗ്ലിയാഫികോ എന്നിവര്‍ക്കാണ് പ്രതിരോധത്തിന്‍റെ ചുമതല. മധ്യനിരയില്‍ പെരസ്, മഷറാനോ, ബനേഗ എന്നിവരും അണിനിരക്കും., 4-3-3 എന്ന ശൈലിയിലാകും അര്‍ജന്‍റീന പന്തുതട്ടുക.

അതേസമയം ഫ്രാന്‍സ് 4- 2-3-1 എന്ന ശൈലിയിലാണ് ടീമിനെ അണിനിരത്തിയിരിക്കുന്നത്. ഒളിവര്‍ ജിറൗഡ് ഏക സ്ട്രൈക്കറാകുമ്പോള്‍ ഗ്രീസ്മാനും എംബാപ്പയും മാറ്റ്ഡിയും തൊട്ടുപിന്നില്‍ കരുത്തു പകരും, പോഗ്ബയ്ക്കൊപ്പം കാന്തെ ഇവരുടെ

തൊട്ടുപിന്നില്‍ കളി നിയന്ത്രിക്കും., പവാര്‍ഡും വാര്‍റെ, ഉംറ്റിറ്റി,ഹെര്‍നാണ്ടസ് എന്നിവര്‍ക്കാണ് പ്രതിരോധത്തിന്‍റെ ചുമതല. ഒന്നാം നമ്പര്‍ ഗോളി ഹ്യൂഗോ ലോറിസാണ് വലകാക്കുക.