ലിയോണല്‍ മെസിയും മാര്‍ക്കസ് റോഹോയുമാണ് ഗോളുകള്‍ നേടിയത്
സെന്റ് പീറ്റേഴ്സ്ബര്ഗ്: ആരാധകര്ക്ക് ചങ്കിടിപ്പ് കൂട്ടി അവസാനം ജയിച്ചു കയറിയപ്പോള് അര്ജന്റീനയുടെ മിന്നും താരങ്ങളായി മാറിയത് ലിയോണല് മെസിയും മാര്ക്കസ് റോഹോയും. രണ്ടു മത്സരങ്ങളില് പിന്നോട്ട് പോയ ലിയോണല് മെസി എന്ന മജീഷ്യന്റെ മികവിലാണ് അര്ജന്റീന ഒരു ഗോളിന് ആദ്യം മുന്നിലെത്തിയത്. മെെതാന മധ്യത്ത് നിന്ന് എവര് ബനേഗ നല്കിയ സുന്ദരന് ത്രൂ ബോള് അസാമാന്യ മികവോടെ ഓടിയെടുത്ത് മെസി വലയിലേക്ക് തൊടുത്തു.
നിരന്തര മുന്നേറ്റങ്ങള്ക്കൊടുവില് 14-ാം മിനിറ്റിലാണ് തന്റെ ആറാമത്തെ ലോകകപ്പ് ഗോള് മെസി സ്വന്തമാക്കിയത്. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച അവസരത്തില് 86-ാം മിനിറ്റില് രക്ഷയ്ക്കെത്തിയത് മാര്ക്കസ് റോഹോ. വലതു വിംഗില് നിന്ന് മെര്ക്കാഡോ തൊടുത്ത് വിട്ട ക്രോസ് മാര്ക്കസ് റോഹോ മനോഹരമായി ഗോളിലേക്ക് തിരിച്ചു വിട്ടു. നെെജീരിയക്കെതിരെ കഴിഞ്ഞ ലോകകപ്പിലും വിജയഗോള് നേടിയത് റോഹോ അയിരുന്നു.
ഗോളുകള് കാണാം...
