അര്‍ജന്റീനയിലെ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസമായി പ്രചരിക്കുന്ന വാര്‍ത്ത മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ വിശദീകരണവുമായി രംഗത്തെത്തി.
മോസ്കോ: ലോകകപ്പിന് രണ്ടു നാള് മാത്രം ബാക്കിയിരിക്കെ അര്ജന്റീന പരിശീലകന് ജോര്ജ് സാംപോളി ലൈംഗിക വിവാദത്തില്. പാചകക്കാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് സാംപോളിക്കെതിരെ ആരോപണമുയര്ന്നത്.
അര്ജന്റീനയിലെ സമൂഹമാധ്യമങ്ങളില് കഴിഞ്ഞ കുറച്ചുദിവസമായി പ്രചരിക്കുന്ന വാര്ത്ത മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ അര്ജന്റീന ഫുട്ബോള് അസോസിയേഷന് വിശദീകരണവുമായി രംഗത്തെത്തി.
ടീമിന്റെ മനോവീര്യം തകര്ക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് അര്ജന്റീന ഫുട്ബോള് അസോസിയേഷന് വാര്ത്താക്കുറിപ്പില് വ്യക്തമാക്കി. സംഭവത്തില് സാോപംളിക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പിന് തൊട്ടുമുമ്പ് വരുന്ന ഇത്തരം ആരോപണങ്ങള് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്.
