ഇന്ത്യൻ വ്യോമസേന എയർമാർഷൽ അർജൻ സിംഗിനെ അതീവ ഗുരുതരാവസ്ഥയിൽ ദില്ലിയിലെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർ ആശുപത്രിയിലെത്തി അർജൻ സിംഗിനെ സന്ദ‍ർശിച്ചു. 1964ലെ ഇന്ത്യാ പാക് യുദ്ധവേളയിയിൽ ഇന്ത്യൻ വ്യോമസേനയെ നയിച്ചത് അർജൻ സിംഗ് ആയിരുന്നു. പ്രവർത്തന മികവിന് 2002ൽ രാജ്യം അദ്ദേഹത്തിന് 5 സ്റ്റാർ റാങ്ക് നൽകി ആദരിച്ചു.