ഗൊഗോയ് കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കും ഗോഗോയ്ക്കെതിരെ കരസേന അന്വേഷണം തുടങ്ങി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹോട്ടലിൽ പെൺകുട്ടിയോടൊപ്പം എത്തിയതിന് പൊലീസ് പിടിയിലായ മേജർ ലീത്തുൽ ഗോഗോയ്ക്കെതിരെ കരസേന അന്വേഷണം തുടങ്ങി. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഗൊഗോയെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പ്രതികരിച്ചു.
കശ്മീരി യുവാവിനെ പട്ടാള ജീപ്പിന്‍റെ ബോണറ്റിൽ കെട്ടിവച്ച് കൊണ്ടുപോയതിന് രൂക്ഷ വിമർശനം നേരിടേണ്ടിവന്നയാളാണ് മേജർ ലീത്തുൽ ഗോഗായ്. നാല് ദിവസം മുൻപ് ഈ ഉദ്യോഗസ്ഥനെ ഒരു പെൺകുട്ടിക്കൊപ്പം ബദ്ഗാം ജില്ലയിലുള്ള ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കശ്മീരിയായ പെണ്‍കുട്ടിക്കൊപ്പം മേജർ ഗോഗോയിക്ക് മുറി നല്‍കില്ലെന്ന് ഹോട്ടൽ ജീവനക്കാൾ വ്യക്തമാക്കിയത് വാഗ്വാദത്തിന് ഇടയാക്കിയ ശേഷമാണ് പൊലീസ് എത്തിയത്.
പെൺകുട്ടി നല്‍കിയ ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളിൽ അതേസമയം പത്തൊമ്പത് വയസ്സായി എന്നാണ് വ്യക്തമാകുന്നത്. യുവാവിനെ ജീപ്പിൽ കെട്ടിവച്ച സംഭവത്തിൽ ഗൊഗോയിയെ പിന്തുണച്ച കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് തന്നെ ഇപ്പോൾ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ്.
മേജർ ഗോഗോയിയും സഹായിയും ഒന്നിലേറെ തവണ രാത്രിയിൽ തന്‍റെ വീട്ടിൽ ഇടിച്ചുകയറിയെന്ന് പെൺകുട്ടിയുടെ അമ്മ പരാതിപ്പെട്ടു. പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേേഖപ്പെടുത്തി. കരസേന നടത്തുന്ന അന്വേഷണത്തിനു ശേഷം നടപടി എന്തെന്ന് തീരുമാനി്ക്കും.
