ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 11 ആയി. പാക് ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന്‍ കൂടി വീരമൃത്യ വരിച്ചു. പുഞ്ച് ജില്ലയിലെ മാങ്കോക്കില്‍ വച്ച് വെടിയേറ്റ് ചികിത്സയിലായിരുന്ന ജവാന്‍. സി. കെ റോയിയാണ് വീരമൃത്യു വരിച്ചത്. സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 വ്യാഴാഴ്ച ഒരു ബിഎസ് എഫ് ജവാനും പെണ്‍കുട്ടിയുമാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെള്ളി, ശനി ദിവസങ്ങളിലായി നാലുപേരാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ചത്തെ ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. കനത്ത വെടിവയ്പ്പിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും സ്കൂള്‍ അടയ്ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ ദിവസങ്ങളായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നത്.