കശ്മീരില്‍ സൈന്യം എട്ട് തീവ്രവാദികളെ വധിച്ചു

First Published 1, Apr 2018, 10:33 AM IST
army killed terrorist in encountersn
Highlights
  • കശ്മീരില്‍ മൂന്നിടത്തായി സുരക്ഷാഭടന്‍മാര്‍ തീവ്രവാദികളോട് എറ്റുമുട്ടിയെന്ന് ജമ്മു-കശ്മീര്‍ പോലീസ് മേധാവി എസ്.പി.വൈദ് അറിയിച്ചു.

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലിനൊടുവില്‍ എട്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ദക്ഷിണകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലും അനന്ത്‌നാഗിലും വച്ചാണ് സുരക്ഷാ ഏജന്‍സികളും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. 

കശ്മീരില്‍ മൂന്നിടത്തായി സുരക്ഷാഭടന്‍മാര്‍ തീവ്രവാദികളോട് എറ്റുമുട്ടിയെന്ന് ജമ്മു-കശ്മീര്‍ പോലീസ് മേധാവി എസ്.പി.വൈദ് അറിയിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ ഡ്രഗഡ്, കച്ച്ദൂര എന്നീ ഗ്രാമങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ അഞ്ചോളം തീവ്രവാദികളുണ്ടെന്നാണ് കരുതുന്നത്. ഡ്രഗഡില്‍ നിന്ന് ഏഴ് തീവ്രവാദികളുടെ മൃതദേഹങ്ങളും, വന്‍ആയുധശേഖരവും സൈന്യം ിടിച്ചെടുത്തിട്ടുണ്ട്. 

ഞായറാഴ്ച്ച പുലര്‍ച്ചെ അനന്ത്‌നാഗിലെ ഡിലഗം മേഖലയില്‍ വച്ചു നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിക്കുകയും, മറ്റൊരു തീവ്രവാദിയെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലുകളില്‍ ആറോളം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
 

loader