കുപ്‍വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു  

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. കുപ്‍വാരയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഈ മേഖലയിൽ സൈന്യം തെരച്ചിൽ ശക്തമാക്കി. നാലു ദിവസം മുമ്പ് കുപ്‍വാരയിലെ മാച്ചിൽ മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.