തിരുവനന്തപുരം പേട്ടയില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുന്ന മേഘാലയ സ്വദേശിയായ യുവതിയാണ് പരാതിക്കാരി. വീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഗൂഹാവത്തി എക്‌സ്‌പ്രസ്സില്‍ വെച്ചാണ് സഹയാത്രക്കാരന്‍ ഉപദ്രവിച്ചത്. യാത്ര തുടങ്ങിയ സമയം മുതല്‍ ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീലം പറയുകയും ചെയ്തതെന്നാണ് യുവതിയുടെ പരാതി. 

യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത തമ്പാനൂര്‍ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൈനികന്‍ പിടിയിലാകുന്നത്. അമ്പലപ്പുഴ സ്വദേശി സില്‍സണെയാണ് പൊലീസ് പിടികൂടിയത്. നാളെ തിരിച്ചറിയല്‍ പരേഡിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയില്‍ ഹാജരാക്കും.