കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു പൊലീസ് ഇക്കാര്യം നിഷേധിച്ചു.

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു പൊലീസ് ഇക്കാര്യം നിഷേധിച്ചു. സംഭവത്തില്‍ കശ്മീരി സ്വദേസി ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ഹിലാല്‍ അഹമ്മദും കൊല്ലപ്പെട്ടു. ഇയാളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

തീവ്രവാദി സംഘം സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. റെയില്‍ ഗതാഗതവും ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.