ദില്ലി: പാകിസ്ഥാന്‍റെ ഒരു വെടിയുണ്ട അതിര്‍ത്തി കടന്നാല്‍ വെടിയുണ്ടയുടെ എണ്ണം നോക്കാതെ തിരിച്ചടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയല്‍ രാജ്യമെന്ന നിലയില്‍ നമുക്ക് ഒരിക്കലും പാകിസ്ഥാനെ ആക്രമിക്കണമെന്നില്ല. പക്ഷെ ഒരു വെടിയുണ്ട അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയാല്‍ തിരിച്ചടിക്ക് വെടിയുണ്ടയുടെ എണ്ണം നോക്കേണ്ടെന്ന് ആര്‍മിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാധാനവും ഐക്യവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷെ പാകിസ്ഥാന്‍ കശ്മീരില്‍ കണ്ണീര്‍ വീഴ്ത്താന്‍ ശ്രമിക്കുകയാണ്.

പാകിസ്ഥാന്‍ ഉയര്‍ത്തുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ സുസജ്ജമാണ് സൈന്യം. ഇന്ത്യന്‍ സൈന്യത്തിനെതിരെ പാകിസ്ഥാന്‍ ആക്രമണം തുടരുകയാണെന്നും ശക്തമായ തിരിച്ചടി നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.