ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോ സ്വാമി ആ സ്ഥാനം രാജിവച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ ഇംഗ്ലീഷ് പോര്‍ട്ടല്‍ ന്യൂസ് മിനുട്ട് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൈംസ് നൗ, ഇ.ടി ന്യൂസ് എന്നിവയുടെ ന്യൂസ് വിഭാഗം പ്രസിഡന്‍റ് സ്ഥാനവും ഇദ്ദേഹം ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. പുതിയ വാര്‍ത്ത ചാനല്‍ എന്നതാണ് അര്‍ണാബ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

ടൈംസ് നൗ എഡിറ്റോറിയല്‍ ടീമിനോടാണ് അര്‍ണാബ് തന്‍റെ രാജികാര്യം വ്യക്തമാക്കിയത്. ടെലിവിഷനില്‍ തന്നെ തുടരും എന്ന് സൂചിപ്പിച്ചതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.