Asianet News MalayalamAsianet News Malayalam

രാജീവ് ഗാന്ധി വധക്കേസ്: 28 വര്‍ഷം കാത്തിരുന്ന വിധിയെന്ന് അര്‍പുതമ്മാള്‍

28 വര്‍ഷം കാത്തിരുന്ന വിധിയാണിത്. പിന്തുണ നല്‍കിയ മലയാളികളോട് നന്ദിയെന്നും അര്‍പുതമ്മാള്‍.  

arputhammal reacts on rajiv murder case
Author
Delhi, First Published Sep 6, 2018, 3:35 PM IST

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തില്‍ സന്തോഷമെന്ന് പേരറിവാളന്‍റെ അമ്മ അര്‍പുതമ്മാള്‍. 28 വര്‍ഷം കാത്തിരുന്ന വിധിയാണിത്. പിന്തുണ നല്‍കിയ മലയാളികളോട് നന്ദിയെന്നും അര്‍പുതമ്മാള്‍.  

തമിഴ്നാട് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അധികാരമുണ്ടെന്നും പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലായ ഏഴ് പേരും ഇപ്പോള്‍ തമിഴ്‌നാട് ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. 

1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും കേസന്വേഷണം സി.ബി.ഐ യ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

രാജീവ് ഗാന്ധിയെ വധത്തിനു പിന്നിലുള്ള സംഘത്തിന് ബോംബ് നിര്‍മ്മാണത്തിനാവശ്യമായ ബാറ്ററികള്‍ എത്തിച്ചുകൊടുത്തുവെന്നതാണ് പേരറളിവാളന്‍ കേസിലുള്‍പ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍ തനിക്ക് സംഘത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 


 

Follow Us:
Download App:
  • android
  • ios