കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. കോതമംഗലം ചെങ്ക സ്വദേശി സുരേഷാണ് അറസ്റ്റിലായത്. ചൈൽഡ് ലൈൻ പ്രവർത്തകരാണ് പീഡനം വിവരം കോതമംഗലം പൊലീസിനെ അറിയിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പല തവണ സുരേഷ് വിദ്യാർത്ഥിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ഒപ്പം കുട്ടിയെ ഭിഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
