തൃശ്ശൂർ ടൗണിൽ നിന്ന് ബസിൽ കയറിയ മരിയ യാത്രക്കാരിയായ ആനിയുടെ സമീപത്ത് ഇരിക്കുകയും മനപൂർവ്വം തിക്കും തിരക്കും സൃഷ്ടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവർ തിടുക്കത്തിൽ മറ്റൊരു സ്റ്റോപ്പിൽ ഇറങ്ങിപ്പോകുകയും ചെയ്തു. ആനി തൊട്ടടുത്ത പരിയാരം പോസ്റ്റ് ആഫീസ് സ്റ്റോപ്പിൽ ഇറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്‍സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

ഉടൻ തന്നെ ഓട്ടോയിൽ കയറി തിരിച്ചെത്തിയെങ്കിലും യുവതിയെ കാണാൻ കഴിഞ്ഞില്ല. ഈസമയം അതു വഴി വന്ന ഒരു ബൈക്കിൽ കയറി ഇവർ ടൗണിൽ എത്തിയിരുന്നു . പിന്നീട് ഇവരെ ടൗണിൽ കണ്ടതിനെ തുടർന്ന പൊലീസിൽ വിവരമറിയിക്കുകയും പിടികൂടുകയുമായിരുന്നു. നഷ്ടപ്പെട്ട പഴ്സ് ഇവരുടെ കയ്യിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.