വ്യാജരേഖ ചമച്ച് ജര്‍മ്മനിയിലേയ്‌ക്ക് കടക്കാന്‍ ശ്രമിച്ച മലയാളി ദമ്പതികള്‍ ചെന്നൈയില്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ സജിപോള്‍ , ഷൈനി എന്നിവരാണ് പിടിയിലായത്. ഇവര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ച കോണ്‍സുലേറ്റ് അധികൃതര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ദമ്പതികള്‍ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.