നിറതോക്കുമായി കൊലക്കേസ് പ്രതി പിടിയില്‍ .തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെയാണ് തിരുനല്‍വേലി സ്വദേശി പ്രവീൺ രാജ് പിടിയിലായത്.

രണ്ട് കൊലപാതക്കേസുകളില്‍ പ്രതിയായ ഇരുപത്തിയഞ്ചുകാരന്‍ പ്രവീൺരാജിനായി തിരുനല്‍വേലി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് പ്രതിയും സുഹൃത്തുക്കളും കേരളത്തിലേക്ക് കടന്നത്. അ‍ഞ്ചംഗസംഘം യാത്രക്കിടയിലെ വാഹനപരിശോധനയാണ് എക്സൈസിന്റെ പിടിയിലാകുന്നത്. ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നിറതോക്ക് കണ്ടെടുത്തത്. തിരുവനന്തപുരം സ്വദേശിയായ ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതെന്നാണ് പ്രവീൺ രാജ് മൊഴി നല്‍കിയിരിക്കുന്നത്. പാറശ്ശാല പൊലീസ് കേസ്സെടുത്തു. തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി തമിഴ്നാട് പൊലീസിന് കൈമാറാന്‍ ആണ് അന്വേഷണസംഘം ഒരുങ്ങുന്നത്.