മലപ്പുറം വളാഞ്ചേരിയില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസിന്റെ പിടിയിലായി. മങ്കേരി സ്വദേശി കരുവാരക്കുന്നില്‍ അഷറഫാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ നിയപ്രകാരമാണ് പ്രതികെതിരെ കേസെടുത്തിട്ടുള്ളത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
കടയില്‍ സാധനം വാങ്ങാനെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് അഷറഫിനെതിരെയുള്ള പരാതി. പലചരക്ക് വ്യാപാരിയായ അഷറഫ് രണ്ടു തവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കളുടെ പരാതിയിലാണ് അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ നിയപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
