ആലപ്പുഴ മാവേലിക്കരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഉമ്പര്‍നാട് സ്വദേശി ജിജിയാണ് വീടിന് സമീപത്തെ കിണറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആത്മഹത്യാ പ്രേരണ, ഭര്‍തൃപീഡനം എന്നീ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവ് ബിനീഷിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര വര്‍ഷം മുമ്പായിരുന്നു ബിനീഷിന്‍റെയും ജിജിയുടേയും വിവാഹം. ഇവര്‍ക്ക് നാല് മാസം പ്രായമുള്ള മകളുണ്ട്.