ഗൃഹനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലിസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ ഗൃഹനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലിസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. ജാമ്യം കിട്ടിയ കാര്യം കോർട്ട് ഡ്യൂട്ടി ഓഫീസർക്ക് അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോർട്ട് ഡ്യൂട്ടി ഓഫീസർ ഇക്കാര്യം സ്റ്റേഷനിൽ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസ് ഒത്തുതീർപ്പാക്കത്തതിന്റെ വൈരാഗ്യത്തിലാണ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം. അടിപിടിക്കേസ് ഒത്തുതീർക്കാൻ സിഐ ആവശ്യപ്പെട്ടിരുന്നെന്ന് സൗന്തൻ പറഞ്ഞു. കഴിഞ്ഞ മാസം 19ന് നടന്ന സംഭവത്തിൽ കേസെടുത്തത് 24ന്. 5 ദിവസം ഒത്തുതീർപ്പിനായി പൊലീസ് കാത്തിരുന്നു