കണ്ണൂര്‍: പയ്യന്നൂര്‍ രാമന്ത്രളിയിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ ടി പി അനൂപിനെയാണ് ഇന്നലെ രാത്രി പയ്യന്നൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ പൊലീസ്​ പിടയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്​.

ഇതിനിടെ വിദേശത്തേക്ക് കടന്ന പ്രതികളിലൊരാളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിലെ പ്രതിയായ പ്രജീഷ് എന്ന കുട്ടനാണ് മംഗലാപുരം വഴി വിദേശത്തെക്ക് കടന്നത്.

ഇയാളും കൊലപാതക സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മറ്റ് പ്രതികള്‍ പ്രജീഷിന് പകരം വേറൊരാളിലേക്ക് അന്വേഷണം വഴി തിരിച്ച് വിടുകയായിരുന്നു.