ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചയാള്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചയാള്‍ അറസ്റ്റിലായി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സ്വദേശി മനോജ് പി. ജോണാണ് പിടിയിലായത്. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്‍പി എന്‍ പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ശോഭനാ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.