സിപിഎം നേതാവ് ബാബുവിനെ വധിച്ച കേസ്  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ കസ്റ്റഡിയിലെടുത്ത് വിവാഹത്തിന് തൊട്ട് മുൻപ്

മാഹി: മാഹിയിലെ സിപിഎം നേതാവ് ബാബുവിനെ വധിച്ച കേസിൽ ഒരാൾ പിടിയിൽ. ബാബുവിന്‍റെ കൊലപാതകത്തിൽ ആര്‍എസ്എസ് പ്രവർത്തകനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷാണ് പുതുച്ചേരി പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. 

വിവാഹത്തിന് തൊട്ട് മുൻപാണ് ജെറിനെ കസ്റ്റഡിയിലെടുത്ത്. ഇതോടെ ജെറിൻ സുരേഷിന്‍റെ വിവാഹം മുടങ്ങി. സ്റ്റേഷന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍.പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷാണ് മാഹി പൊലീസിന്റെ കസ്റ്റഡിയിലുള്ളത് .ജെറിന്റെ വിവാഹമായിരുന്നു ഇന്ന്.

സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണ തുടരുകയാണ്. ഇരട്ടക്കൊലപാതകത്തിലെ ആദ്യ അറസ്റ്റാണ് ജെറിന്റേത്.