പെരിയാറിന്‍റെ പ്രതിമ തകര്‍ത്തതില്‍ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു
ചെന്നൈ: പുതുക്കോട്ടയില് തമിഴ് വിപ്ലവ നായകന് പെരിയാര് ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്ത്ത കേസില് സിആര്പിഎഫ് ജവാന് അറസ്റ്റില്. മദ്യലഹരിയിലാണ് പ്രതിമ തകര്ത്തതെന്ന് പിടിയിലായ സെന്തില്കുമാര് പൊലിസിന് മെഴി നല്കി. പെരിയാര് പ്രതിമ തകര്ക്കപ്പെട്ടത് തമിഴ്നാട്ടില് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ത്രിപുര തെരഞ്ഞെടുപ്പില് ബിജെപി വിജയിച്ച ശേഷം കോളേജ് ക്യാംപസില് സ്ഥാപിച്ച ലെനിന് പ്രതിമ ആക്രമിക്കപ്പെട്ടതോടെയാണ് രാജ്യവ്യാപകമായി പ്രതിമകള് തകര്ക്കപ്പെടുന്ന സാഹചര്യമുണ്ടായത്. പെരിയാര്, ഗാന്ധിജി, അബേദ്ക്കര്, ശ്യാമപ്രസാദ് മുഖര്ജി തുടങ്ങി നിരവധി പ്രതിമകള് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് പിന്നീടുള്ള ദിവസങ്ങളില് തകര്ക്കപ്പെട്ടിരുന്നു.
