ബോഫോഴ്സ് ഇടപാടില്‍ കോഴപ്പണം നിക്ഷേപിച്ച അക്കൗണ്ടുകള്‍ കണ്ടെത്തിയതാണ്. അന്ന് ഇന്ത്യ ഭരിച്ച കുടംബവുമായി അടുത്ത ബന്ധമുള്ള കൊത്തറോച്ചിയുടെ അക്കൗണ്ടും ഇതില്‍പെടുമെന്നും ജെയ്റ്റ്ലി 

ദില്ലി: റഫാലില്‍ കോണ്‍ഗ്രസിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ബോഫോഴ്സ് കുംഭകോണം മറച്ചുവെയ്ക്കാനാണ് കോണ്‍ഗ്രസ് റഫാല്‍ ഇടപാടിനെ കുറിച്ച് വിവാദമുണ്ടാക്കുന്നതെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചു.

സ്വകാര്യ കമ്പനിയുമായി റഫാല്‍ ഉപകരാറുണ്ടാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിന് ബന്ധമില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ കരിനിഴലില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ബോഫോഴ്സ് ഇടപാടില്‍ കോഴപ്പണം നിക്ഷേപിച്ച അക്കൗണ്ടുകള്‍ കണ്ടെത്തിയതാണ്. അന്ന് ഇന്ത്യ ഭരിച്ച കുടംബവുമായി അടുത്ത ബന്ധമുള്ള കൊത്തറോച്ചിയുടെ അക്കൗണ്ടും ഇതില്‍പെടു