അലോക് വര്‍മ്മയെ മാറ്റിയത് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) റിപ്പോർട്ടിനെ തുടർന്ന്. എന്നാല്‍ സുപ്രീംകോടതി വിധി പാലിക്കുമെന്ന് അരുണ്‍ ജെയ്‍റ്റ്‍ലി പറഞ്ഞു. 

ദില്ലി: സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. അലോക് വര്‍മ്മയെ മാറ്റിയത് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) റിപ്പോർട്ടിനെ തുടർന്നെന്ന് അരുണ്‍ ജെയ്‍റ്റ്ലി പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി വിധി പാലിക്കുമെന്നും അരുണ്‍ ജയ്‍റ്റ്ലി പറഞ്ഞു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. അതേസമയം സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും അലോക് വര്‍മ്മയെ കോടതി വിലക്കിയിട്ടുണ്ട്.