തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി തിരുവനന്തപുരത്ത് എത്തി. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്റെ വീട് ജെയ്റ്റ്ലി സന്ദര്‍ശിച്ചു. ബിജെപി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും, മറ്റ് ബിജെപി നേതാക്കളുമൊത്താണ് ജെയ്റ്റിലി രാജേഷിന്റെ കുടുംബത്തെ കണ്ടത്.
രാജേഷിന്റെ വീട് സന്ദർശിച്ച ശേഷം ശ്രീകാര്യം കല്ലന്പള്ളിയിൽ നടക്കുന്ന അനുസ്മരണയോഗത്തിലും ജയ്റ്റ്ലി പങ്കെടുക്കും. പിന്നീട് ആറ്റുകാൽ അംബികാ ഓഡിറ്റോറിയത്തിൽ തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളിൽ പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും ജയ്റ്റ്ലി കാണും.
